COVID 19ThrissurKeralaNattuvarthaLatest NewsNews

തൃശൂർ സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നല്ലി എംഎൽഎയ്ക്ക് കോവിഡ്

തൃശൂർ: സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് കോവിഡ്. മുരളി പെരുന്നല്ലി എംഎൽഎ യ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുരളി പെരുന്നല്ലി തൃശൂർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് എംഎൽഎയ്ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.

സിപിഎം ജില്ലാ സമ്മേളനങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമാവുന്നുവെന്ന് പ്രതിപക്ഷ വിമർശനം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മുരളി പെരുന്നെല്ലി എംഎൽഎ അനുശോചനപ്രമേയം അവതരിപ്പിച്ചിരുന്നു. സമ്മേളനം നിയന്ത്രിച്ചിരുന്ന പ്രസീഡിയം കമ്മിറ്റിയംഗമായിരുന്നു അദ്ദേഹം.

എല്ലാം ശരിയാക്കാം: സംരംഭം തുടങ്ങാന്‍ മിനിക്ക് പിന്തുണയുമായി വ്യവസായ മന്ത്രി പി രാജീവ്

അതേസമയം, ശനിയാഴ്ച കേരളത്തിൽ 45,136 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂർ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂർ 1673, ഇടുക്കി 1637, വയനാട് 972, കാസർഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button