MalappuramLatest NewsKeralaNattuvarthaNews

സജീഷ് അല്ലേ അത്, സജീഷേ:ചാനൽ പരിപാടിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ അപ്രതീക്ഷിത ഇൻട്രോ സ്ക്രിപ്റ്റഡ്, പൊളിച്ചടുക്കി സോഷ്യൽ മീഡിയ

മലപ്പുറം: ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്‌കെ സജീഷിനെ ഉള്‍പ്പെടുത്തി ചാനലിൽ വന്ന റിപ്പോർട്ട് ഏറ്റെടുത്ത് ട്രോളന്മാര്‍. ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന നെല്‍കൃഷി റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പോര്‍ട്ടര്‍ വരുമ്പോൾ വളരെ അപ്രതീക്ഷിതമായി അവിടെ വച്ച്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ നെല്ല് കൊയ്തുകൊണ്ടിരിക്കുന്ന എസ്‌കെ സജീഷിനെ കാണുന്നതായാണ് റിപ്പോർട്ടിൽ കാണിക്കുന്നത്.

അപ്രതീക്ഷിതമായി കണ്ട റിപ്പോർട്ടറോട് മണ്ണും മനുഷ്യനുമായുള്ള രാഷ്ട്രീയത്തിന്റെ ജൈവബന്ധത്തെ പറ്റി സജീഷ് വാചാലനാകുന്നുണ്ട്. എന്നാല്‍ സജീഷിനെ കണ്ട് റിപ്പോര്‍ട്ടര്‍ അടുത്തെത്തുമ്പോൾ തന്നെ സജീഷിന്റെ ഷര്‍ട്ടില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന മൈക്കും അതിന്റെ കേബിളും ട്രോളന്മാര്‍ കണ്ടെത്തി. റിപ്പോര്‍ട്ട് തന്നെ സ്‌ക്രിപ്റ്റഡ് ആയിരുന്നുവെന്നും ചാനല്‍ ചര്‍ച്ചകളിലൂടെ ഇപ്പോള്‍ മലയാളികള്‍ക്ക് പരിചിതനായ സജീഷിന്റെ മേക്ക് ഓവറായിരുന്നു റിപ്പോര്‍ട്ടിന്റെ ലക്ഷ്യമെന്നുമാണ് ഉയരുന്ന വിമര്‍ശനം.

മരണ വ്യാപാരി അസോസിയേഷന്റെ ഒരു ജില്ലയിലെ സമ്മേളനം മാറ്റിയുണ്ടത്രേ: പരിഹാസവുമായി വിടി ബൽറാം

ജനുവരി 15 നായിരുന്നു വീഡിയോ പ്രസിദ്ധീകരിച്ചതെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് ഇത് ട്രോളന്മാർ ഏറ്റെടുത്തത്. തുടർന്ന് വൻ പ്രചാരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കായംകുളം മണ്ഡലത്തില്‍ മല്‍സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ പശുവളര്‍ത്തലിനെ പറ്റി സ്റ്റോറി ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മയ്ക്ക് നേരെ സിപിഎം അണികള്‍ സൈബര്‍ അറ്റാക്ക് നടത്തുന്നതിനിടെ ഡിവൈഎഫ്‌ഐ നേതാവിന്റെ വീഡിയോ പുറത്തു വന്നത് സൈബർ പോരാളികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button