Latest NewsNewsIndia

മുംബൈ ബഹുനില കെട്ടിടത്തിലെ തീപ്പിടിത്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : മുംബൈ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക നൽകുക.

Read Also  :  കുടുംബവഴക്ക് : യുവാവ് തലയ്ക്കു അടിയേറ്റു മരിച്ചു

ഇന്ന് രാവിലെ 7 മണിയോടെ മുംബൈ കമലാ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ഏഴ് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 20നില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. 18-ാമത്തെ നിലയിൽ അഗ്നിബാധ ഉണ്ടാകുകയും മറ്റ് നിലകളിലേക്ക് വ്യാപിക്കുകയുമായിരുന്നു. 13 അഗ്നിശമനസേന യൂണിറ്റുകൾ എത്തിയാണ് രക്ഷാദൗത്യം നടത്തിയത്. പരിക്കേറ്റവരെ ഭാട്ടിയ, നായർ, കസ്തൂർബ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button