ലക്നൗ: സംസ്ഥാനത്ത് എല്ലാ പാര്‍ട്ടികളും കാലങ്ങളായി മുസ്ലിങ്ങളേയും ദലിതുകളേയും അവഗണിക്കുകയാണെന്നും ദലിത് പിന്നോക്ക മുസ്ലിം ഐക്യമാണ് സംസ്ഥാനത്ത് വേണ്ടതെന്നും വ്യക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികളുമായി സഖ്യം ഉണ്ടാകുമെന്നും ഒവൈസി പറഞ്ഞു.
ഒബിസി, ദലിത് സമുദായ പാര്‍ട്ടികളുമായി കൈകോര്‍ത്ത് യുപിയില്‍ ബിജെപിക്കെതിരെ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സഖ്യം അധികാരത്തിലെത്തിയാല്‍ രണ്ട് മുഖ്യമന്ത്രി, മൂന്ന് ഉപമുഖ്യമന്ത്രി എന്നിങ്ങനെയുള്ള ഫോര്‍മുലയാണെന്നും ഒവൈസി ലക്നൗവില്‍ മാധ്യമങ്ങള്‍ക്കു മുമ്പിൽ വ്യക്തമാക്കി.
അഖിലേഷ് യാദവ് പിന്മാറിയതോടെ സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യത്തിനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മറ്റൊരു സഖ്യത്തിന് ഒവൈസി രൂപം കൊടുത്തിരിക്കുന്നത്. യുപിയിൽ ബാബു സിങ് കുശ്‌വാഹയുടെ ജന അധികാര്‍ പാര്‍ട്ടി, ഭാരത് മുക്തി മോര്‍ച്ച എന്നിവയുമായിട്ടാണ് ഒവൈസി സഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അധികാരത്തിലേറിയാല്‍ ഒബിസി, ദലിത് വിഭാഗങ്ങളില്‍നിന്നായി രണ്ടു മുഖ്യമന്ത്രിമാരുണ്ടാകുമെന്നും മുസ്ലിം സമുദായത്തില്‍നിന്നുള്‍പ്പെടെ മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നും ഒവൈസി പ്രഖ്യാപിച്ചു.
Post Your Comments