Latest NewsNewsIndia

തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ധനനഷ്ടവും: 387 സീറ്റില്‍ കെട്ടിവെച്ച കാശ് തിരികെ പിടിക്കാനാവാതെ കോൺഗ്രസ്

ന്യൂഡൽഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ ആഘാതം വർധിപ്പിച്ച് മത്സരിച്ച 97 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് പോലും തിരികെ പിടിക്കാനാവാത്ത അവസ്ഥയിൽ കോൺഗ്രസ്. 399 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി രണ്ട് സീറ്റില്‍ മാത്രം ജയിച്ചപ്പോള്‍, 387 ഇടത്തും കെട്ടിവെച്ച കാശ് നഷ്ടമായി. ഓരോ മണ്ഡലത്തിലും പോള്‍ ചെയ്ത ആകെ വോട്ടിന്റെ ആറിലൊന്ന് തങ്ങളുടെ പെട്ടിയിലാക്കാന്‍ പറ്റാതെ വന്നതോടെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശും കോൺഗ്‌സിന് നഷ്ടമായിരിക്കുന്നത്.

മിക്കവാറും എല്ലാ സീറ്റുകളിലും മത്സരിച്ച കോണ്‍ഗ്രസിന് സംസ്ഥാനത്തെ ആകെ വോട്ടിന്റെ 2.4% മാത്രമാണ് ലഭിച്ചത്. 403-ലും മത്സരിച്ച ബിഎസ്പിക്ക് 290 സീറ്റുകളില്‍ കെട്ടിവെച്ച തുക നഷ്ടമായി. അതേസമയം, ബിജെപിയുടെ ചെറുകിട പങ്കാളികളായ അപ്നാ ദള്‍ (സോണിലാല്‍), നിഷാദ് എന്നിവര്‍ മത്സരിച്ച 27 സീറ്റുകളില്‍ ഒന്നില്‍ പോലും കെട്ടിവെച്ച തുക നഷ്ടമായില്ല എന്നത് കൗതുകകരമാണ്. നേരെമറിച്ച്, എസ്പിയുടെ മൈനര്‍ പാര്‍ട്ണര്‍മാരായ എസ്ബിഎസ്പിയും അപ്നാ ദളും (കമേരവാദി) അവരുടെ 25 സ്ഥാനാര്‍ത്ഥികളില്‍ 8 പേര്‍ക്ക് ഡെപ്പോസിറ്റ് നഷ്ടപ്പെട്ടു. മുതിര്‍ന്ന സഖ്യകക്ഷിയായ ആര്‍എല്‍ഡിക്ക് പോലും മത്സരിച്ച 33 സീറ്റുകളില്‍ മൂന്നിടത്ത് കെട്ടിവെച്ച തുക നഷ്ടപ്പെട്ടു.

Read Also  :  ‘ഈ കാലും വെച്ച് എനിക്ക് തല്ലാൻ പറ്റോ? ഞാൻ തല്ലില്ല, കൊല്ലും!’: നാട്ടുകാരെ തല്ലിയെന്ന കഥ പറഞ്ഞ് ഷൈൻ ടോം ചാക്കോ

ഒരു നിയോജക മണ്ഡലത്തില്‍ പോള്‍ ചെയ്ത മൊത്തം സാധുവായ വോട്ടിന്റെ ആറിലൊന്ന് എങ്കിലും നേടുന്നതില്‍ പരാജയപ്പെടുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരം കെട്ടിവെച്ച തുക നഷ്ടപ്പെടും. യുപിയിലെ 4,442 മത്സരാര്‍ത്ഥികളില്‍ 3,522 അഥവാ ഏകദേശം 80% പേര്‍ക്ക് തങ്ങളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button