തെലങ്കാന: പ്രകോപനപരമായ മുദ്രവാക്യം വിളിച്ചതിനെ തുടർന്ന് എഐഎംഐഎം നേതാവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി എംഎല്‍എ ടി രാജാ സിങ്ങ് പ്രകോപനപരമായ പരാമര്‍ശം നടത്തിയതിന് പിന്നാലെ, സംഘടിപ്പിച്ച റാലിയിലായിരുന്നു തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം ഉയര്‍ന്നത്. തെലങ്കാനയിലെ സെക്കന്തരാബാദിലെ നെറെഡ്മെറ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി എംഎല്‍എ ടി രാജ സിംഗിന് ഈ മാസം ആദ്യം ജാമ്യം ലഭിച്ചിരുന്നു. രാജാ സിംഗിനെതിരായ പ്രിവന്റീവ് ഡിറ്റന്‍ഷന്‍ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ തെലങ്കാന ഹൈക്കോടതി റദ്ദാക്കിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. തുടർന്ന്, ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈദരാബാദില്‍ പലയിടത്തും വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Post Your Comments