Latest NewsEducationNewsIndia

‘ഗുജറാത്തിലെ മുസ്ലിം വിരുദ്ധ ആക്രമണം ഉണ്ടായത് ഏത് സർക്കാരിന്റെ കാലത്താണ്’: ചോദ്യപേപ്പർ വിവാദത്തിൽ നിർണായക തീരുമാനം

പന്ത്രണ്ടാം ക്ലാസ് സോഷ്യോളജി ചോദ്യപേപ്പറിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെയും, പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമർശമുള്ള ചോദ്യത്തിന്റെയും പേരിലാണ് അച്ചടക്ക നടപടി.

ദില്ലി: ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയ വിദഗ്ധരെ സിബിഎസ്ഇ ചോദ്യപേപ്പർ നിർണ്ണയ സമിതിയിൽ നിന്ന് പുറത്താക്കി. സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങളിലെ വിദഗ്ധരെയാണ് ബോർഡ് പുറത്താക്കിയത്. പന്ത്രണ്ടാം ക്ലാസ് സോഷ്യോളജി ചോദ്യപേപ്പറിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെയും, പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമർശമുള്ള ചോദ്യത്തിന്റെയും പേരിലാണ് അച്ചടക്ക നടപടി.

എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് ചോദ്യപേപ്പറുകളിലെ വിവാദ പരാമർശങ്ങൾ ഉൾപ്പെട്ട ഭാഗങ്ങൾ സിബിഎസ്ഇ പിൻവലിച്ചിരുന്നു. വിവാദപരമായ ചോദ്യങ്ങൾക്ക് എല്ലാ വിദ്യാർത്ഥികൾക്കും മുഴുവൻ മാർക്കും നൽകുമെന്നും സിബിഎസ്ഇ അറിയിച്ചു.

Also read: സിപിഎം സമ്മേളനവും കോടതിവിധിയും പിന്നെ കളക്‌ടറും: കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക്

സ്ത്രീ ശാക്തീകരണവും സ്ത്രീ – പുരുഷ തുല്യതയും കുട്ടികളിലെ അച്ചടക്കത്തെ ഇല്ലാതാക്കിയെന്നും, കുട്ടികൾക്കുമേൽ രക്ഷകർത്താക്കൾക്കുള്ള സ്വാധീനം കുറച്ചുവെന്നുമുള്ള പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ പരാമർശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരത്തെ ഇല്ലാതാക്കി എന്നതടക്കമുള്ള പരാമർശങ്ങൾ വിവാദമായി.

പന്ത്രണ്ടാം ക്ലാസ് സോഷ്യോളജി ചോദ്യപേപ്പർ സംബന്ധിച്ചും സിബിഎസ്ഇക്ക് ക്ഷമാപണം നടത്തേണ്ടി വന്നു. ചോദ്യപേപ്പറിലെ ഗുജറാത്ത് കലാപം സംബന്ധിച്ച ചോദ്യത്തിനെ തുടർന്നാണ് ബോർഡ് ക്ഷമാപണം നടത്തിയത്. 2002 ൽ ഗുജറാത്തിൽ നടന്ന മുസ്ലിം വിരുദ്ധ അക്രമത്തിന്റെ അഭൂതപൂർവ്വമായ വ്യാപനം ഉണ്ടായത് ഏത് സർക്കാരിന്റെ കാലത്താണ് എന്ന ചോദ്യമാണ് വിവാദമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button