COVID 19KasargodLatest NewsKeralaNattuvarthaNews

സിപിഎം സമ്മേളനവും കോടതിവിധിയും പിന്നെ കളക്‌ടറും: കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക്

കാസർകോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി വിവാദമായിരുന്നു. സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായത് കളക്ടറുടെ നടപടിയും പിന്നീടുണ്ടായ ചർച്ചകളുമായിരുന്നു. ഇതിനു പിന്നാലെ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിലേക്ക്. കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് അവധി. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

അതേസമയം കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ കളക്ടർ പിന്തുണച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കർശനമായി പാലിക്കണമെന്ന് അവർ കോടതി വിധിയോട് പ്രതികരിക്കുന്നതിനിടെ പറഞ്ഞു. ഹൈക്കോടതിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിലെ സിപിഎം സമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു. ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള എല്ലാ പൊതുയോഗങ്ങൾക്കും കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

Also Read:അ​റ​വി​നാ​യി കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ടോ​ടി​ : നാട്ടുകാരെ ഭീതിയിലാഴ്ത്തിയത് ഏഴു​ മണിക്കൂർ

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച കളക്ടറുടെ നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി അരുൺ രാജ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. സിപിഎം ജില്ലാ സമ്മേളനം നടത്താൻ വേണ്ടിയാണ് ഉത്തരവ് പിൻവലിച്ചതെന്നും ഹർജിയിൽ പറയുന്നു. കല്യാണം മരണാനന്തര ചടങ്ങുകൾ പോലുള്ള പൊതുചടങ്ങുകൾക്ക് 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്നും പൊതു പരിപാടികൾ സംഘടിപ്പിക്കരുത് എന്നുമാണ് കലക്‌ടറുടെ നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ രണ്ട് മണിക്കൂറുകൾക്കകം അത് പിൻവലിക്കുകയായിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു.

സിപിഎം ജില്ലാ സമ്മേളനം ഇന്ന് നടക്കുന്നതിനാൽ സർക്കാർ സമ്മർദ്ദം കാരണം നിയന്ത്രണം റദ്ദാക്കിയെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ, ഈ പ്രചാരണം തെറ്റാണെന്ന് അവകാശപ്പെട്ട് കൊണ്ട് ജില്ലാ കളക്ടർ രംഗത്തെത്തി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചതെന്നും തന്റെ മേൽ ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും കളക്ടർ പറഞ്ഞു. സാധാരണക്കാരെ ഓര്‍ത്താണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതെന്നും കളക്ടർ വ്യക്തമാക്കി. ഇതിനു പിന്നാലെയായിരുന്നു കോടതി വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button