WayanadLatest NewsKeralaNattuvarthaNews

പു​തു​പ്പാ​ടി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി

ഒ​മ്നി വാ​നി​ലെ​ത്തി​യ സം​ഘമാണ് വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്

താ​മ​ര​ശ്ശേ​രി: പു​തു​പ്പാ​ടി​യി​ൽ പ​ട്ടാ​പ​ക​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. പു​തു​പ്പാ​ടി ക​രി​കു​ളം സ്വ​ദേ​ശി​യു​ടെ മ​ക​നാ​യ ഈ​ങ്ങാ​പ്പു​ഴ എം.​ജി.​എം ഹൈ​സ്​​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ​യാ​ണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​ക്കാണ് സംഭവം. ഒ​മ്നി വാ​നി​ലെ​ത്തി​യ സം​ഘമാണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.

സ്കൂ​ളി​ലേ​ക്കു​ള​ള യാ​ത്ര​ക്കി​ടെ പൂ​ലോ​ട് പാ​ല​ത്തി​ന് സ​മീ​പം വെ​ച്ച് വി​ദ്യാ​ർ​ഥി​യോ​ട് അ​ജ്ഞാ​ത സം​ഘം പേ​രും വീ​ട്ടു​പേ​രും ചോ​ദി​ച്ചു. ഇ​തി​നി​ട​യി​ൽ ബ​ല​മാ​യി വാ​ഹ​ന​ത്തി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മിക്കുകയായിരുന്നു. തുടർന്ന് വി​ദ്യാ​ർ​ഥി ബ​ഹ​ളം വെ​ച്ച് അ​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. സം​ഘ​ത്തി​ൽ നാ​ലു​പേ​രാ​ണു​ണ്ടായിരുന്നതെന്ന് വിദ്യാർഥി പ​റ​ഞ്ഞു.

Read Also : രാജ്യത്തെ ജില്ലാ കലക്ടർമാരുമായി ഇന്ന് പ്രധാനമന്ത്രി സംവദിക്കും : നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ പദ്ധതികൾ വിലയിരുത്തും

വാഹനത്തിലേക്ക് വലിച്ചു കയറ്റാനുള്ള ശ്രമത്തിനി​ടെ കു​ട്ടി​യു​ടെ കൈ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ബാ​ഗ് കീ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം സ്കൂ​ളി​ലെ​ത്തി പ്ര​ധാ​നാ​ധ്യാ​പ​ക​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്കൂ​ളി​ലും സം​ഭ​വ​സ്ഥ​ല​ത്തും എ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പൊ​ലീ​സ് തൊ​ട്ട​ടു​ത്തു​ള്ള സി.​സി.​ടി.​വി ക്യാ​മ​റ​യിൽ നിന്നുള്ള ദൃശ്യങ്ങൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button