Latest NewsNewsInternationalKuwaitGulf

അനധികൃതമായി പ്രവർത്തിച്ചിരുന്ന വർക്ക് ഷോപ്പുകൾക്കെതിരെ നടപടിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: അനധികൃതമായി പ്രവർത്തിച്ചിരുന്ന വർക്ക്‌ഷോപ്പുകൾക്കെതിരെ നടപടിയുമായി കുവൈത്ത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മൂന്ന് വർക്ക് ഷോപ്പുകൾ കുവൈത്ത് മുൻസിപ്പാലിറ്റി അടച്ചുപൂട്ടി. ഫർവാനിയ ഗവർണറേറ്റിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെയായിരുന്നു പരിശോധന നടത്തിയത്. മുനിസിപ്പൽ ചട്ടങ്ങളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത 44 സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തതായി അധികൃതർ വ്യക്തമാക്കി.

Read Also: സിപിഎം ഹൈക്കോടതി വിധിയെ മാനിക്കുന്നു,കോടതി ഉത്തരവ് ഇറക്കിയത് സിപിഎമ്മിന്റെ അഭിപ്രായം കേള്‍ക്കാതെ : കോടിയേരി ബാലകൃഷ്ണന്‍

ജലീബ് അൽ ശുയൂഖ് ഏരിയ കേന്ദ്രീകരിച്ച് നടന്ന പരിശോധനകളിൽ 26 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങളും ഗോഡൗണുകൾക്ക് ബാധകമായ മറ്റ് ചട്ടങ്ങളും പാലിക്കാത്തതിനാണ് നടപടി സ്വീകരിച്ചത്. സ്ഥാപനങ്ങൾക്ക് ബാധകമായ മുനിസിപ്പൽ, ആരോഗ്യ നിയമങ്ങൾ പാലിച്ചുവേണം കടകൾ പ്രവർത്തിക്കാനെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: കൗമാരക്കാരിയെ കണ്ടക്ടര്‍ പീഡിപ്പിച്ചത് കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ വെച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button