തൃശൂര്‍ : സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയത് ഹൈക്കോടതി ഉത്തരവ് അനുസരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഇതോടെ തൃശൂര്‍ ജില്ലാ സമ്മേളനം ശനിയാഴ്ച വൈകിട്ട് 5ന് അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു. ഹൈക്കോടതി ഉത്തരവിറക്കിയത് സിപിഎമ്മിന്റെ അഭിപ്രായം കേള്‍ക്കാതെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ക്ക് പൂട്ടുവീണു
ഹൈക്കോടതി നിര്‍ദ്ദേശത്തിനു പിന്നാലെ ശനിയാഴ്ച വരെ നടക്കേണ്ടിയിരുന്ന സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്നു തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ശനിയാഴ്ച വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റി വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
Post Your Comments