ഇന്ത്യന്‍ വനിതകള്‍ക്കായി പ്രത്യേക പരിശീലന പദ്ധതിയുമായി ഗൂഗിൾ. വിമന്‍ എന്‍ജിനിയേഴ്സ് (ഡബ്ള്യു.ഇ) എന്ന പേരിൽ ഐ.ടി പരിശീലന പരിപാടിയാകും വനിതകൾക്കായി നടപ്പാക്കുക. ഗൂഗിളിന്റെ സഹകരണത്തോടെ ടാലന്റ് സ്പ്രിന്റാണ് ഇത് സംഘടിപ്പിക്കുന്നത്. മൂന്നു വര്‍ഷത്തിനകം 600 വനിതാ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരെ സൃഷ്ടിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.
ഐ.ടി കോളേജുകളില്‍ മൂന്നാംവര്‍ഷവും നാലാംവര്‍ഷവും പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് അവസരം. മത്സര പരീക്ഷകളിലൂടെ യോഗ്യരായവരെ കണ്ടെത്തും. ഒരു വര്‍ഷത്തെ പഠനകാലയളവില്‍ 100% സ്കോളര്‍ഷിപ്പും ഒരുലക്ഷം രൂപ വാര്‍ഷിക സ്റ്റൈപ്പന്റും നൽകും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗൂഗിളില്‍ ജോലിയും ലഭിക്കുന്നതായിരിക്കും.
Post Your Comments