Latest NewsInternational

സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് അപകടത്തിൽപ്പെട്ടു : 17 മരണം, 42 പേർ ഗുരുതരാവസ്ഥയിൽ

അക്ര: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്ഫോടന വസ്തുക്കൾ കയറ്റിയ ട്രക്കും ഇരു ചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 59 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 42 പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്വർണ്ണ ഖനിയിലേക്ക് സ്ഫോടകവസ്തുക്കൾ കൊണ്ടു പോകുന്ന ട്രക്കാണ് കൂട്ടിയിടിച്ചത്.
വ്യാഴാഴ്ചയാണ് ബൊഗോസോ ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ വാതക ചോർച്ചയെ തുടർന്ന് നിരവധി സ്ഫോടനങ്ങളാണ് ഘാനയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2017-ൽ, അക്രയിൽ പ്രകൃതിവാതകം കയറ്റിക്കൊണ്ടിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. 2015-ൽ, പെട്രോൾ പമ്പിന് തീപിടിച്ച് 150 പേർ മരണപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button