KeralaLatest NewsIndia

മുസ്‌തഫയുടെ വീട്ടിൽ ഒരു പ്രദേശം മുഴുവൻ തക‌ർക്കാൻ കഴിയുന്ന വെടിക്കോപ്പുകൾ, സൂക്ഷിച്ചത് കട്ടിലിലുംഅടുക്കളയിലും

കാസർഗോഡ് : ഒരു പ്രദേശത്തെ മുഴുവൻ തകർക്കുമായിരുന്ന അപകടമാണ് കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം ഒഴിവാക്കിയത്. വെടിക്കോപ്പുകളുടെ വിപുലമായ ശേഖരവുമായി എക്‌സൈസ് സംഘത്തിന്റെ വലയിൽ കുരുങ്ങിയത് കേരളത്തിലും കർണ്ണാടകയിലും വേരുകളുള്ള പൊവ്വൽ കെട്ടുങ്കല്ലിലെ മുഹമ്മദ് മുസ്തഫ (42)യാണ്. കർണ്ണാടക മദ്യം കടത്തുന്ന സംഘത്തിലെ പ്രധാനി ആയിരുന്ന മുസ്തഫ ഇപ്പോൾ വെടിക്കോപ്പുകൾ കടത്തികൊണ്ടുവന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന ആളാണ്

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ജി ശങ്കറിന്റെയും തുടർന്ന് ആദൂർ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാളുടെ വീട്ടിൽ നിന്ന് വെടിക്കോപ്പുകൾ കണ്ടെത്തിയത്. നേരിയ തീപ്പൊരി വീണാൽ ഒരു പ്രദേശമാകെ ചിതറി തെറിക്കാൻ സാദ്ധ്യതയുള്ള വെടിക്കോപ്പുകളാണ് അവിടെനിന്നും കണ്ടെത്തിയത്.

ഭാര്യയും രണ്ടു കുട്ടികളും ബന്ധുക്കളും താമസിക്കുന്ന വീട്ടിൽ ഹാളിലും കട്ടിലിന് അടിയിലും അടുക്കളയിലുമെല്ലാം പാക്കറ്റിൽ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു വെടിക്കോപ്പുകൾ. നേരിയ അശ്രദ്ധ മതി മാരക പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാനും എല്ലാം ചുട്ടുചാമ്പലാകാനും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

അതേസമയം കർണ്ണാടകയിൽ നിന്നും അതിർത്തികളിലെ ഊടുവഴികളിലൂടെ അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന വെടിമരുന്നുകൾ കേരളകർണ്ണാടക അതിർത്തികളിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ എത്തിച്ചു നൽകുകയാണ് ഇയാളെന്ന് പറയുന്നു. ലൈസൻസ് ഇല്ലാതെ അതിർത്തികളിൽ പ്രവർത്തിക്കുന്ന ക്വാറികളിലാണ് മുസ്തഫ വെടിമരുന്ന് വിൽക്കുന്നത്. പുതിയ കാറിലാണ് വെടിക്കോപ്പുകൾ ഇയാൾ കടത്തികൊണ്ടുവന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന മറ്റൊരു പുത്തൻ കാർ ഇയാളുടെ വീട്ടുമുറ്റത്ത് സൂക്ഷിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button