അബുദാബി: അബുദാബിയിലെ ഹൂതി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് യുഎഇ മന്ത്രി. യുഎഇ വ്യവസായ, നൂതന സാങ്കേതിക വിദ്യാ മന്ത്രിയും അബുദാബി ദേശീയ എണ്ണക്കമ്പനി (അഡ്‌നോക്) ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അൽ ജാബറാണ് പരിക്കേറ്റവരെ സന്ദർശിച്ചത്. പരിക്കേറ്റവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ഇവർക്ക് മികച്ച ചികിത്സയും പരിചരണവും നൽകണമെന്നാണ് യുഎഇ നൽകിയിരിക്കുന്ന നിർദ്ദേശം.
Read Also: വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ‘പച്ചക്കറികൾ’
കഴിഞ്ഞ ദിവസം മുസഫ ഐകാഡ് മൂന്നിലുണ്ടായ സ്‌ഫോടനത്തിൽ 2 ഇന്ത്യക്കാർ ഉൾപ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. 2 ഇന്ത്യക്കാർ ഉൾപ്പെടെ 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി മന്ത്രി ബന്ധപ്പെട്ടിരുന്നു. മരണപ്പെട്ടവർക്ക് രാജ്യത്തിന്റെ അനുശോചനവും പിന്തുണയും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖപ്പെടട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
അബുദാബിയിലുണ്ടായ സ്‌ഫോടനങ്ങൾക്ക് പിന്നിൽ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചിരുന്നു. യുഎഇയുടെ മണ്ണിൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments