
കോട്ടയം: സമൂഹമാധ്യമ ഗ്രൂപ്പുകൾ വഴി ഗ്രൂപ്പുണ്ടാക്കി പങ്കാളികളെ കൈമാറ്റം ചെയ്ത കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. പാലാ സ്വദേശിയായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. പാലാ കുമ്മണ്ണൂർ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇതിലൊരാൾ വിദേശത്തേയ്‌ക്ക് കടന്നുവെന്നാണ് സൂചന.
ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. യുവതിയെ ഏറ്റവും കൂടുതൽ പീഡിപ്പിച്ചത് ഇയാളാണെന്നാണ് യുവതിയുടെ സഹോദരൻ പറഞ്ഞത്. ഏകദേശം എട്ടോളം പേരാണ് സോഷ്യൽ മീഡിയ ഗ്രൂപ്പ് വഴിയാണ് സംഘം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഒരിക്കൽ ചെന്നുപെട്ടത് പിന്നീട് പുറത്ത് വരാൻ കഴിയാത്ത തരത്തിലുള്ള കുരുക്കാണ് പങ്കാളി കൈമാറ്റത്തിന്റെ വല. സ്ത്രീകളെ ശരിക്കും ട്രാപ്പിലാക്കി കളയുന്ന വിധത്തിലാണ് ഈ സംഘങ്ങളുടെ പ്രവർത്തനം.
ഇക്കാര്യം ഇപ്പോൾ പുറത്തുവന്ന അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. പങ്കാളിയെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘത്തിൽ ഒരു തവണ വന്ന് കുടുങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പലതവണ ചൂഷണം നടത്തിയിട്ടുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നത്. ഇതിന് പിന്നിൽ വൻ സംഘമാണുള്ളതെന്നാണ് പോലീസ് പറയുന്നത്. ടെലഗ്രാം, മെസഞ്ചർ ഗ്രൂപ്പുകളിലായി ഏകദേശം അയ്യായിരത്തോളം പേരുണ്ട്.
കപ്പിൾ മീറ്റ് അപ്പ് കേരള എന്നാണ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പ് വഴി ദമ്പതികൾ പരസ്പരം പരിചയപ്പെടുകയും പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമാണ് ചെയ്യുന്നത്. ഇതിനിടെ കുട്ടികളെയും ഭീഷണിപ്പെടുത്തുന്നുണ്ട്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവർത്തനവും ഗ്രൂപ്പിലൂടെ നടക്കുന്നുണ്ട്. എന്നാൽ പരസ്പര സഹകരണത്തോടെയാണ് കൈമാറ്റമെങ്കിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. അത് സദാചാര പോലീസ് ആകുമെന്നും അധികൃതർ പറയുന്നു.
Post Your Comments