കോട്ടയം: മണർകാട്ട് പങ്കാളി കെെമാറ്റ കേസിലെ പരാതിക്കാരിയായ യുവതി കൊല്ലപ്പെട്ടതിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന സംശയം ഉന്നയിച്ച് യുവതിയുടെ കുടുംബം. യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവ് ഷിനോ മാത്രമല്ലെന്നും കൂടുതൽ പേരെ സംശയമുണ്ടെന്നും കുടുംബം പരാതിയും ഉന്നയിച്ചിട്ടുണ്ട്. യുവതിക്ക് ഷിനോ ഉൾപ്പെടെയുള്ള കപ്രതികളിൽ നിനന് നിരന്തര ഭീഷണിയുണ്ടായിരുന്നതായി കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനിടെ യുവതിയുമായി അടുപ്പം സ്ഥാപിച്ച ഷിനോ വീണ്ടും പങ്കാളി കൈമാറ്റത്തിന് ശ്രമിച്ചുവെന്നും ഇത് എതിർത്തതോടെയാണ് യുവതിയോട് പകയുണ്ടായതെന്നുമാണ് സഹോദരൻ വെളിപ്പെടുത്തുന്നത്.
മാനസാന്തരം വന്നുവെന്ന് ഷിനോ അഭിനയിക്കുകയായിരുന്നു. കേസിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് കരഞ്ഞു പറഞ്ഞ് തൻ്റെ സഹോദരിയുടെ കാല് പിടിച്ചു. അവൾ മനസ്സലിഞ്ഞ് കൂടെപ്പോയി. രണ്ടാഴ്ച വലിയ പ്രശ്നമുണ്ടായിരുന്നില്ല.ഇതിന് ശേഷം വീണ്ടും മറ്റൊരാൾക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം തുടങ്ങിയെന്നും സഹോദരൻ പറഞ്ഞു. ഇതിന് തയ്യാറായില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. തയ്യാറാകാതിരുന്നപ്പോൾ കുട്ടികളെയും ഉപദ്രവിച്ചു. ഇതേത്തുടർന്നാണ് യുവതി ഭയന്ന് വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും സഹോദരൻ പറഞ്ഞു.
മദ്യപിച്ച് കഴിഞ്ഞാൽ മറ്റൊരാണും പെണ്ണും കിടക്കുന്ന വീഡിയോകൾ കാണുന്നതാണ് ഷിനോയുടെ ഹോബിയെന്നും സഹോദരൻ പറയുന്നു. ഇത് യാഥാർത്ഥ്യമാക്കാനും അയാൾ ശ്രമിച്ചു. തൻ്റെ ഭാര്യ മറ്റൊരാൾക്കൊപ്പം കിടക്കണമെന്ന് ഷിനോ വാശി പിടിച്ചിരുന്നു. ഭാര്യയും മറ്റൊരാളും കൂടുി ലെെംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതെല്ലാം ആ മുറിയിൽ ഇരുന്ന് നേരിട്ട് കണണമെന്ന ഷിനോ ആഗ്രഹിച്ചിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇക്കാര്യം യുവതി സമ്മതിച്ചിരുന്നില്ല. സമ്മതിക്കില്ലെന്ന് പറഞ്ഞാൽ കഠിനമായി ഉപദ്രവിക്കുകയാണ് പതിവ്. മുടിക്കുത്തിന് പിടിച്ച് വലിച്ചിഴയ്ക്കുമെന്നും സഹോദരൻ വ്യക്തമാക്കി.
യുവതിയുടെ കൊലപാതകത്തിന് പിന്നിൽ വൈഫ് സ്വാപ്പിംഗ് സംഘത്തിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും സഹോദരൻ ചൂണ്ടിക്കാട്ടി. പങ്കാളികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരരുതെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും സഹോദരൻ പറഞ്ഞു. ഷിനോ തങ്ങളെ നിരന്തരം പിന്തുടർന്നിരുന്നു. അടുത്തിടെ താനും സഹോദരിയും ട്രെയിനിൽ പോയപ്പോൾ ഇയാൾ തൊപ്പിയും മാസ്കും ധരിച്ച് പിന്തുടർന്നിരുന്നു, സംശയം തോന്നി സഹോദരിയാണ് ഇത് ശ്രദ്ധയിൽ പെടുത്തിയത്. . തുടർന്ന് അവൻ സഹോദരിയെ ട്രെയിനിൽ നിന്ന് വലിച്ചിറക്കി കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. റെയിൽവേ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് തങ്ങളെ വിട്ടതെന്നും സഹോദരൻ പറഞ്ഞു.
വെള്ളിയാഴ്ചയാണ് യുവതി വെട്ടേറ്റ് മരിക്കുന്നത്. ഇതിന് ശേഷം വിഷം കഴിച്ച നിലയിൽ വാടകവീട്ടിൽ കണ്ടെത്തിയ ഷിനോ മാത്യു ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യം ശരിയായാൽ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments