Latest NewsIndiaNews

ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തി ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

വിശാഖപട്ടണം: ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്. നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്.

‘ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ അഡ്വാൻസ്ഡ് വേരിയന്റ് ഐ‌എൻ‌എസ് വിശാഖപട്ടണത്തിൽ നിന്ന് പരീക്ഷിച്ചു. മിസൈൽ ലക്ഷ്യക്കപ്പലിൽ കൃത്യമായി പതിച്ചു’. ഡിആർഡിഒ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട യുവാവിനെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി നഗ്ന വീഡിയോ പകര്‍ത്തി: 21കാരിയും പങ്കാളിയും പിടിയില്‍

മിസൈലിന്റെ അണ്ടർവാട്ടർ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ അന്തർവാഹിനികളിൽ ഉപയോഗിക്കുന്നതിനൊപ്പം സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ജനുവരി 11ന് ഐഎൻഎസ് വിശാഖപട്ടണം യുദ്ധക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ രാജ്യം വിജയകരമായി പരീക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button