ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

പൊലീസ് വീട്ടിലെത്തിയതില്‍ വിരോധം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ രണ്ടു പേര്‍ പിടിയില്‍

ബൈക്കിലെത്തിയ യുവാക്കള്‍ കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പിയില്‍ നിറച്ച പെട്രോള്‍ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിയുകയായിരുന്നു

വെള്ളറട: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയില്‍. വാഴിച്ചല്‍ കുന്ദളക്കോട് സ്വദേശിയായ അനന്തു (21), ചൂണ്ടുപലക സ്വദേശിയായ നിധിന്‍ (19) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ 11.30ന് ആയിരുന്നു യുവാക്കള്‍ പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ യുവാക്കള്‍ കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പിയില്‍ നിറച്ച പെട്രോള്‍ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ഒറ്റശേഖരമംഗലം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

Read Also : പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി പുഴയിലെറിഞ്ഞു: പ്രതികള്‍ അറസ്റ്റില്‍

പ്രതികളില്‍ ഒരാളുടെ ചെരിപ്പും ലൈറ്ററും പൊലീസ് പ്രദേശത്ത് നിന്ന് കണ്ടെടുത്തിരുന്നു. സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്. സഹപാഠികളായ പെണ്‍കുട്ടികളുടെ ഫോണ്‍നമ്പര്‍ നല്‍കിയില്ലെന്ന കാരണത്താല്‍ തിങ്കളാഴ്ച ചെമ്പൂര്‍ സ്‌കൂളില്‍ നടന്ന സംഘര്‍ഷത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അമരവിള സ്വദേശി സനോജിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതിയാണ് അനന്തു.

അഞ്ചുമരങ്കാല സ്വദേശി എബിനെ ആക്രമിക്കാനാണ് സ്‌കൂളിന് പുറത്ത് നിന്നുള്ള സംഘം തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത എബിന്റെ സുഹൃത്തായ സനോജിനെ അക്രമിസംഘം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ കേസിലെ മുഖ്യപ്രതിയായ അനന്തുവിനെ പിടികൂടാനായി വീട്ടിലെത്തി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് വീട്ടില്‍ തെരച്ചില്‍ നടത്തിയതിന്റെ വിരോധമാണ് പൊലീസ് സ്റ്റേഷന് നേരേയുള്ള ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button