കൊച്ചി: സംസ്ഥാന സർക്കാർ സമർപ്പിച്ച കെ റയിൽ ഡിപിആർ സംബന്ധിച്ച് വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് കേരള ഹൈക്കോടതി. എന്തിന്റെ അടിസ്ഥാനത്തിലാണ് ഡിപിആർ തയ്യാറാക്കിയതെന്ന് കോടതി ചോദിച്ചു. നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണോ സര്‍ക്കാര്‍ പദ്ധതിക്ക് തയാറെടുത്തതെന്നും സര്‍വേ നടത്തും മുൻപ് തന്നെ ഡിപിആര്‍ തയാറാക്കിയോയെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
Also Read:പൊതുജന സേവനത്തിനായുള്ള മികച്ച വേദി ബിജെപിയാണ് : പ്രിയങ്ക മൗര്യ
‘സര്‍വേയുടെ അടിസ്ഥാനത്തില്‍ ഡിപി ആര്‍ തയാറാക്കിയത് നിയമപരമാണോ, സര്‍വ്വേ പൂര്‍ത്തിയാകാതെ 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ എങ്ങനെ അനുമതി നല്‍കും, ഏരിയല്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഡിപി ആര്‍ തയാറാക്കിയത് നിയമപരമാണോ’, കോടതി ചോദിച്ചു.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി കിട്ടിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഏരിയല്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഡിപിആര്‍ തയാറാക്കിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Post Your Comments