ലക്‌നൗ : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം വ്യക്തമാക്കി പ്രിയങ്ക മൗര്യ. പൊതുജന സേവനമാണ് തന്റെ ലക്ഷ്യമെന്നും ഇതിനായിട്ടുള്ള മികച്ച വേദി പ്രധാനം ചെയ്യുന്നത് ബിജെപിയാണെന്നും പ്രിയങ്ക പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു പ്രിയങ്ക മൗര്യ.
‘പൊതുജന സേവനത്തിനായുള്ള മികച്ച വേദിയ്‌ക്ക് വേണ്ടിയാണ് താൻ ബിജെപിയിൽ ചേർന്നത്. കോൺഗ്രസിലായിരുന്നു തന്റെ പ്രവർത്തനം. ഞാൻ പെണ്ണാണ്, എനിക്ക് പൊരുതാൻ കഴിയും എന്നാണ് പാർട്ടിയുടെ മുദ്രാവാക്യം. എന്നാൽ അതിന് വിപരീതമായിട്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്’- പ്രിയങ്ക മൗര്യ പറഞ്ഞു.
Read Also : പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു: യുവതി അറസ്റ്റില്‍
തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ നന്മയ്‌ക്കായി കഠിനമായി പ്രവർത്തിച്ചു. സ്ത്രീകളുടെ വോട്ട് പിടിക്കാൻ ഞാൻ പെണ്ണാണ്, എനിക്ക് പോരാടാൻ കഴിയുമെന്ന മുദ്രാവാക്യം ഉപയോഗിച്ചു. എന്നാൽ തങ്ങളുടെ അവകാശത്തിന്റെ കാര്യം വന്നപ്പോൾ തങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടുവെന്നും പ്രിയങ്ക മൗര്യ വ്യക്തമാക്കി.
Post Your Comments