ലക്‌നൗ: വീട്ടിൽ റെയ്ഡിനെത്തിയ യു.പി പോലീസിനോട് താൻ കേരളത്തിലാണെന്നും തന്റെ ഉമ്മയെ ഭയപ്പെടുത്തരുതെന്നും അഭ്യർത്ഥിച്ച് ഡോക്ടര്‍ കഫീല്‍ ഖാൻ. കഫീൽ ഖാന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉത്തര്‍പ്രദേശ് പോലീസിനോടായിരുന്നു ഖാന്റെ അഭ്യർത്ഥന. റെയ്ഡിന്റെ ഭാഗമായി തന്റെ വീട്ടിലേക്ക് പോലീസെത്തിയതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു കഫീല്‍ഖാന്റെ പ്രതികരണം.
Also Read: അക്കൗണ്ടന്റ്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനം
പ്രായമായ മാതാവും ബന്ധുവായ സ്ത്രീയും മാത്രമാണ് വീട്ടിലുള്ളതെന്നും അവരെ ഭീഷണിപ്പെടുത്തിയാണ് വീട്ടില്‍ യുപി പോലീസ് റെയ്ഡ് നടത്തുന്നതെന്നും കഫീല്‍ ഖാന്‍ ആരോപിച്ചു. തന്റെ ‘എ ഡോക്ടേഴ്സ് മെമയിര്‍ ഓഫ് എ ഡെഡ്ലി മെഡിക്കല്‍ ക്രൈസിസ്: ദ ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ കഫീല്‍ ഖാന്‍ മന്ത്രി മുഹമ്മദ് റിയാസ്, സിപിഐഎം നേതാവ് എംഎ ബേബി തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റെയ്ഡിൽ പ്രതികരിച്ചത്.
’70 വയസ് പ്രായമുള്ള മാതാവിനെ ഭീഷണിപ്പെടുത്തുന്നത് സഹിക്കാന്‍ സാധിക്കില്ല. അവരെ ഭീഷണിപ്പെടുത്തി നിങ്ങള്‍ക്ക് എന്താണ് തെളിയിക്കേണ്ടത്. അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്യണോ. ചെയ്തോളൂ. പക്ഷേ ഉമ്മയോട് കരുണ കാണിക്കൂ, അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. മനുഷ്യത്വം ബാക്കിയുണ്ടാവണം’, കഫീൽ ഖാൻ കുറിച്ചു. തന്റെ വീട്ടിൽ നടത്തുന്ന റെയ്ഡിന്റെ ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
Post Your Comments