KottayamNattuvarthaLatest NewsKeralaNews

ഷാൻ വധക്കേസിൽ പ്രതികൾക്കായി സിപിഎം ഇടപെട്ടു: ആരോപണവുമായി വിഡി സതീശൻ

കോട്ടയം: കൊലക്കേസ് പ്രതികൾക്കായി സിപിഎം ഇടപെട്ടു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാൻ വധക്കേസ് പ്രതികൾക്കായി സിപിഎം ഇടപെട്ടെന്നും കേരളം നാഥനില്ലാ കളരിയായി മാറിയെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന ക്രൂരകൃത്യങ്ങൾ എല്ലാം മുഖ്യമന്ത്രിക്ക് ഒറ്റപ്പെട്ട സംഭവമാണെന്നും എന്നാൽ ജനത്തിന് നിത്യ സംഭവമായെന്നും അദ്ദേഹം പറഞ്ഞു. കാപ്പ ഇളവുകളിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സതീശൻ ചൂണ്ടിക്കാണിച്ചു. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടതാണെന്നും പരിശോധന നടത്തി നിയമപരമല്ലാത്ത പട്ടയങ്ങൾ റദ്ദാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button