അബുദാബി: ലോകത്ത് ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ട് അബുദാബി. രാജ്യങ്ങളിലെ നഗരങ്ങളുടെ സുരക്ഷിതത്വ നിലവാരമളക്കുന്ന നംബിയോ സേഫ്റ്റി ഇൻഡക്സ് 2022 ആണ് പട്ടിക പുറത്തു വിട്ടത്.
ഏറ്റവും പുതിയ കണക്കനുസരിച്ച്, ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് അബുദാബിയാണ്. 459 നഗരങ്ങളെ തമ്മിൽ താരതമ്യം ചെയ്തുള്ള പഠനത്തിനു ശേഷമാണ് പത്തു നഗരങ്ങളെ തെരഞ്ഞെടുത്തത്. ആദ്യ പത്തിൽ, ദുബായിയും ഷാർജയും ഉൾപ്പെടുന്നു. 88.4 ആണ് സൂചികയിൽ അബുദാബിയുടെ സ്ഥാനം.
രണ്ടാം സ്ഥാനം ഖത്തറിന്റെ തലസ്ഥാനമായ ദോഹക്കും, മൂന്നാം സ്ഥാനം തായ്വാന്റെ തലസ്ഥാനമായ തായ്പെയ് നഗരത്തിനുമാണ്. സൂറിച്ച്, മൊണാക്കോ പോലുള്ള നഗരങ്ങളെ പിന്നിലാക്കി ഷാർജ നാലാമതും ദുബായ് എട്ടാമതും സ്ഥാനങ്ങൾ അലങ്കരിക്കുന്നു.
Post Your Comments