മുംബൈ: ഈ വർഷം ഹജ്ജിനായി ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നത് 79,000-ലധികം പേർ. ഔദ്യോഗിക കണക്കുകൾ അനുസരിച്ച്, 79,237 പേരാണ് യാത്രക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിൽ ഏകദേശം പകുതിയോളം സ്ത്രീകളാണ്. 22,636 പേർ വിവിധ ഹജ്ജ് യാത്രാ സംഘടനകളുടെ കീഴിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യാത്രയ്ക്കുള്ള 83,140 അപേക്ഷകൾ ലഭിച്ചതിൽ, 72,170 എണ്ണം ഓൺലൈൻ വഴിയാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.
മെഹ്റം, അഥവാ, ആൺ പങ്കാളിയില്ലാതെയും, ലോട്ടറി സമ്പ്രദായത്തിലൂടെയല്ലാതെയും 1,800 മുസ്‌ലിം സ്ത്രീകൾ ഇക്കുറി ഹജ്ജിനായി പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ യാത്രക്കാരെ പറഞ്ഞു മനസ്സിലാക്കുന്ന രണ്ടു ദിവസത്തെ ട്രെയിനിങ് ക്യാമ്പ് അറ്റൻഡ് ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി.
Post Your Comments