COVID 19ThiruvananthapuramNattuvarthaLatest NewsKeralaNews

കോവിഡ്: സ്കൂളുകളുടെ പ്രവർത്തനത്തിനായി വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സ്കൂളുകളുടെ പ്രവർത്തനത്തെ കുറിച്ചുള്ള വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ. വെള്ളിയാഴ്ച മുതൽ പത്ത്, പതിനൊന്ന് പന്ത്രണ്ട് ക്ലാസുക‌ൾ മാത്രമായിരിക്കും ഓഫ് ലൈനിൽ ക്ലാസുകൾ ഉണ്ടാകുക.

ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചയിലേക്ക് ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും. ഏതെങ്കിലും ക്ലാസുകളിലോ സ്കൂളിലാകെയോ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടാൽ സ്കൂളുകൾ അടച്ചിടാൻ ഹെഡ്മാസ്റ്റർമാർക്ക് തീരുമാനമെടുക്കാം. ഓൺലൈൻ പഠനത്തിനുള്ള ഡിജിറ്റൽ സൗകര്യം എല്ലാവർക്കും ഉണ്ടെന്ന് സ്കൂളുകൾ ഉറപ്പ് വരുത്തണം.

ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യമില്ല: ലോകാരോഗ്യ സംഘടന

ഓൺലൈൻ പഠന സമയത്തെ വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തണമെന്നും രക്ഷിതാക്കളുമായി അധ്യാപകർ ആശയവിനിമയം നടത്തണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു. കഴിഞ്ഞ കോവിഡ് അവലോകനയോഗത്തിൽ ഉണ്ടായ തീരുമാനങ്ങളാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പിൽ നിന്നും മാർഗ്ഗനിർദേശങ്ങളായി വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button