ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ പ്രതിസന്ധികളെ സ്വയം ക്ഷണിച്ചുവരുത്തിയതെന്ന് വിദേശകാര്യ വിദഗ്ദ്ധന്മാരുടെ വിലയിരുത്തല്‍. ഇന്ത്യ എക്കാലത്തും ചെറു അയല്‍രാജ്യങ്ങളെ ഒപ്പം നിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ ഭീകരത, പ്രതിരോധം, ആരോഗ്യം, സാമ്പത്തികം അടക്കം എല്ലാ നിര്‍ണ്ണായക വിഷയ ത്തിലും കൃത്യമായ സൂചനകള്‍ കൈമാറിയിരുന്നു. എന്നാല്‍ അവ അവഗണിച്ചവരെല്ലാം പലതരത്തിലുള്ള പ്രതിസന്ധികളില്‍ കുടുങ്ങിയതായും വിദേശകാര്യ വക്താക്കള്‍ ചൂണ്ടിക്കാട്ടി.
‘ഏഷ്യന്‍ മേഖലയിലെ ഭൂവിഭാഗങ്ങളുടെ കാര്യത്തില്‍ ഇന്ത്യയാണ് അയല്‍ പക്കബന്ധം കൃത്യമായി കാത്തുസൂക്ഷിക്കുന്നത്. അയല്‍ രാജ്യങ്ങളേക്കാള്‍ തന്ത്രപരമായ മേഖലയിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. സമുദ്ര-കര മാര്‍ഗ്ഗത്തിലെ അതിര്‍ത്തിയുടെ കാര്യത്തിലും ഇന്ത്യയാണ് അയല്‍രാജ്യങ്ങളുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്നത്. സാംസ്‌കാരികമായും ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കുന്നു. പാകിസ്താനെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാം രാജ്യങ്ങള്‍ക്കും ഇന്ത്യയാണ് പ്രതിരോധ സഹായം മുടങ്ങാതെ നല്‍കുന്നത്’ , വിദേശകാര്യ വിദഗ്ദ്ധര്‍ പറഞ്ഞു.
‘ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പുകള്‍ പലപ്പോഴും ലംഘിച്ചവരാണ് നേപ്പാളും ശ്രീലങ്കയും മാലിദ്വീപും. ഇവരെല്ലാം വിദേശ രാജ്യങ്ങളുടേയും ഭീകരരുടേയും പിടിയിലാണ്. സാമ്പത്തികമായും തകര്‍ന്നിരിക്കുകയാണ്’ , വിദേശകാര്യ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments