തൃശൂർ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായ യുവഡോക്ടർ അക്വിൽ മുഹമ്മദിന്റെ മൊഴി പുറത്ത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ അക്വിൽ മുഹമ്മദ് സഹപാഠികളായ 15 പേർക്കൊപ്പമിരുന്നാണ് ലഹരി ഉപയോഗിക്കുന്നതെന്ന് അക്വിൽ പൊലീസിന് മൊഴി നൽകി. ആശുപത്രി ഡ്യൂട്ടിക്കിടെയും മയക്കുമരുന്ന് ഉപയോഗിച്ചതായി യുവാവ് സമ്മതിച്ചു.
2.4 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് ഇത് എത്തിച്ചിരുന്നത്. മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 15,000 രൂപക്ക് മുകളിൽ വരുമെന്നാണ് പൊലീസ് പറയുന്നത്. മെഡിക്കൽ കോളജിലെ ഡോക്ടർ ഇത്തരത്തിൽ ലഹരിയുമായി പിടിയിലായത് ആശങ്കയോടെയാണ് ആശുപത്രി അധികൃതരും രോഗികളും പൊലീസും നോക്കിക്കാണുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹോസ്റ്റലില്‍ വന്ന് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും അക്വില്‍ പോലീസിനോട് പറഞ്ഞു. ഉറക്കമൊഴിച്ച് ജോലി ചെയ്യുമ്ബോള്‍ ‘ഉഷാര്‍’ കിട്ടാനാണ് ആദ്യം ലഹരി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് ഇതിന് അടിമപ്പെട്ടു. ലഹരി കിട്ടിയില്ലെങ്കില്‍ ശാരീരിക അസ്വസ്ഥതകള്‍ ഏറെയുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു.
Post Your Comments