Latest NewsIndiaNews

നഗ്നദൃശ്യങ്ങൾ പകർത്തി വീഡിയോ പരസ്യമാക്കുമെന്ന്  ഭീഷണിപ്പെടുത്തി സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു: യുവാവിനെതിരെ കേസ്

പൂനെ: കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതിന് 25കാരനെതിരെ പോലീസ് കേസെടുത്തു. പൂനെയിൽ പർഭാനി ജില്ലയിൽ നടന്ന സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കുളിക്കുന്നതിനിടെ താനറിയാതെ പ്രതി ദൃശ്യങ്ങൾ പകർത്തിയ യുവാവ് പിന്നീട് വീഡിയോ ക്ലിപ്പുകൾ കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിക്കാരി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. എതിർക്കാൻ ശ്രമിച്ചപ്പോൾ യുവാവ് തന്നെ മർദ്ദിച്ചതായും യുവതി വ്യക്തമാക്കി.

മേപ്പടിയാനിൽ വർഗ്ഗീയത പറയുന്നത് പച്ചയായി തന്നെ, താടിക്കാരനായ മോദിജിക്ക് കൂടി ഒരു നന്ദിയാകാമായിരുന്നു: ശോഭ സുബിന്‍

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. യുവാവ് വീണ്ടും ശല്യപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് യുവതി തന്റെ ഭർത്താവിനോട് നടന്ന സംഭവങ്ങൾ വിവരിക്കുകയായിരുന്നു. ശേഷം കഴിഞ്ഞ ശനിയാഴ്ച പോലീസിൽ പരാതി നൽകി. തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button