കോഴിക്കോട് : ടെലിപ്രോംപ്റ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹാസവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതിനു പിന്നാലെ, മോദിയുടെ ഹിന്ദി പ്രസംഗത്തിലുള്ള കഴിവിനെ പ്രശംസിച്ച് മുന്‍പ് എ.എന്‍.ഷംസീര്‍ എംഎല്‍എ നടത്തിയ പ്രസംഗം കുത്തിപ്പൊക്കിയിരിക്കുകയാണു കോണ്‍ഗ്രസ്.
Read Also : മോഫിയയുടെത് ആത്മഹത്യ: ഒന്നാം പ്രതി ഭര്‍ത്താവ് സുഹൈല്‍: സിഐ സുധീറിനെ ഒഴിവാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം
‘മോദി ആദ്യം പ്രസംഗിക്കുക ഗരീബീ മാലോം. മോദി ഇംഗ്ലിഷ് അങ്ങനെ അനായാസം കൈകാര്യം ചെയ്യുന്ന ആളല്ല. പക്ഷേ മനോഹരമായി ഹിന്ദി സംസാരിക്കും. ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ. മറ്റേത് മൂപ്പര്‍ക്ക് ആവൂല്ല. മോദിയുടെ മുന്‍ഗാമി എന്ന് പറയുന്നയാള്‍, മൂപ്പര്‍ക്ക് മിണ്ടാന്‍ കഴിയില്ല. കടലാസ് നോക്കി വായിക്കും. അത് പറന്നുപോയാ തീര്‍ന്നു. ധന്യവാദ്. തീര്‍ന്നു. എന്നാല്‍ ഇദ്ദേഹത്തിന് സദസ്സിനെ നോക്കി പ്രസംഗിക്കാനുള്ള കഴിവുണ്ട്. ചിലര്‍ക്ക് പ്രസംഗം എന്നത് ഒരു കഴിവാണ്. ചിലര്‍ക്ക് അത് ജന്മനാ കിട്ടും. എല്ലാവരും ജനിക്കുമ്പോള്‍ പ്രാസംഗികന്‍ ഒന്നുമല്ല. സ്ഥിര പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണ്. ഏതു സദസ്സിന് അകത്തും പോയി പ്രസംഗിക്കാന്‍ കഴിവുള്ള ആളാണ് മോദി’- ഷംസീര്‍ അന്ന് പ്രസംഗിച്ചത് ഇങ്ങനെയാണ്.
ഈ വിഡിയോയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ കുത്തിപ്പൊക്കുന്നത്. ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണു മോദിയുടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായത്. ഇതോടെ അദ്ദേഹത്തിന് പ്രസംഗം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
Post Your Comments