കോഴിക്കോട്: യോഗ്യതയുള്ളവരെ വെട്ടി നിരത്തി സിപിഎമ്മിന്റെ ആളുകള്‍ക്ക് ഉന്നതപദവികള്‍, എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.പി.എം ഷഹലയ്ക്ക് അനധികൃത നിയമനം സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി
ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഷഹലയെ ഇന്റര്‍വ്യു ചെയ്യേണ്ട ഇന്റര്‍വ്യു ബോര്‍ഡില്‍ ഇവരുടെ ഗവേഷണ ഗൈഡായിരുന്ന ഡോ.പി.കേളുവിനെയാണ് നിയമിച്ചിരിക്കുന്നതെന്നും പരാതിയിലുണ്ട്. അതേസമയം, സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ യോഗ്യതയുള്ളവരെ മറികടന്ന് ഷഹലയെയും ഒപ്പം സിപിഎം മങ്കട ഏരിയാ സെക്രട്ടറി പി.കെ അബ്ദുള്‍ നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിയെയും നിയമിക്കാനാണ് നീക്കം. ഈ തസ്തികകളില്‍ ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഇന്റര്‍വ്യുവിന് ശേഷം തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റില്‍ റീഷ ഒന്നാമതും ഷഹല മൂന്നാമതുമാണ്.
Read Also : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഷഹലയ്ക്ക് നിയമനം നല്‍കാനായാണ് ഡോ.പി.കേളുവിനെ നിയമിച്ചതെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ പറയുന്നു. എഴുപതോളം അപേക്ഷകരില്‍നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. 38 പേര്‍ അഭിമുഖത്തിനു ഹാജരായി. ഉയര്‍ന്ന അക്കാദമികയോഗ്യതകളും, ഗവേഷണ പ്രസിദ്ധീകരണങ്ങളും സര്‍വകലാശാലകളിലും കോളജുകളിലും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകര്‍ക്ക് അഭിമുഖത്തില്‍ കുറഞ്ഞ മാര്‍ക്കുകള്‍ നല്‍കി അവരെ റാങ്ക് പട്ടികയില്‍നിന്നും ഒഴിവാക്കിയാണ് നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിച്ചതെന്ന് ഇവര്‍ പറയുന്നു.
Post Your Comments