KollamLatest NewsKeralaNattuvarthaNews

‘അമ്മയില്ലാത്ത ഈ ലോകത്ത് പറ്റില്ല’: അമ്മയുടെ വേർപാട് താങ്ങാനാകാതെ മകൻ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു

ചാത്തന്നൂര്‍: അമ്മയുടെ പെട്ടന്നുള്ള വേർപാട് ഉൾക്കൊള്ളാനാകാതെ അമ്മയ്ക്ക് പിന്നാലെ ജീവനൊടുക്കി യുവാവ്. തണ്ടാന്റഴികത്ത് രാജശേഖരന്‍ ഉണ്ണിത്താന്റെ മകന്‍ ശ്രീരാഗാണ്(27) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. ഇക്കഴിഞ്ഞ 12 നായിരുന്നു ശ്രീരാഗിന്റെ അമ്മ സുധര്‍മണി മരിച്ചത്. ആന്ധ്രപ്രദേശില്‍ ജോലി ചെയ്യുകയായിരുന്ന ശ്രീരാഗ് മരണവിവരം അറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു. അമ്മയെ ശ്രീരാഗിന് അവസാനമായി ഒന്ന് കാണാൻ പോലും സാധിച്ചിരുന്നില്ല.

അമ്മ മരിച്ചതിനെ തുടര്‍ന്ന് ശ്രീരാഗ് ഏറെ ദുഖിതനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. അമ്മയില്ലാത്ത ഈ ലോകത്ത് പറ്റില്ലെന്ന് ശ്രീരാഗ് ഇടയ്ക്ക് പറയുമായിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു. അമ്മ മരിച്ച് 5 ആം നാൾ ആണ് ശ്രീരാഗും മരണമടഞ്ഞത്. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിയ ശ്രീരാഗ് കുമ്മല്ലൂര്‍ പാലത്തില്‍ നിന്ന് ഇത്തിക്കരയാറ്റിലേക്ക് ചാടുകയായിരുന്നു. നദിയില്‍ കക്ക വാരിക്കൊണ്ടിരുന്ന ഒരാളാണ് യുവാവ് ആറ്റിലേക്ക് ചാടുന്നത് കണ്ടത്. ഇയാൾ അറിയിച്ചതിനെ തുടർന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ആറ്റിലിറങ്ങി പരിശോധന നടത്തി. സ്‌കൂബാ സംഘം എത്തിയപ്പോഴേക്കും ശ്രീരാഗിനെ കരക്കെത്തിച്ചു. കരയ്‌ക്കെത്തിച്ചപ്പോൾ ജീവൻ ഉണ്ടായിരുന്നുവെങ്കിലും ശ്രീരാഗിനെ രക്ഷപെടുത്താൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button