ലക്നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മുലായം സിങ് യാദവിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയായ അപര്‍ണ യാദവ് ഡല്‍ഹിയിലെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപര്‍ണയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞിതായും ബുധനാഴ്ച ഇവർ ബിജെപിയില്‍ അംഗത്വമെടുക്കുമെന്നുമാണ് ലഭ്യമായ വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനുംനാള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപിയുടെ പുതിയ നീക്കം എസ്പിക്ക് തിരിച്ചടിയാകും. പാര്‍ട്ടിയിലെത്തിയാല്‍ നിയമസഭാ സീറ്റ് നല്‍കുമെന്ന് ബിജെപി നേതാക്കള്‍ അപര്‍ണയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് സൂചന. നേരത്തെ കശ്മിരിന്റെ പ്രത്യേക ഭരണഘടനാവകാശം റദ്ദാക്കിയ നടപടിയെയും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നീക്കത്തെയും അപര്‍ണ യാദവ് പിന്തുണച്ചിരുന്നു.
Post Your Comments