Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

മതനിന്ദ ആരോപിച്ച് പത്തു വർഷം തടവ്, പിന്നെ വധശിക്ഷ : പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി യൂറോപ്യൻ യൂണിയൻ

ഹെൽസിങ്കി: മതനിന്ദ ആരോപിച്ച് വധശിക്ഷ വിധിച്ച പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി യൂറോപ്യൻ യൂണിയൻ. ഫിൻലാൻഡിലെ വിദേശകാര്യ മന്ത്രാലയത്തിലെ അംഗമായ മിക്ക നിക്കോ, ഇക്കാര്യത്തിൽ ആശങ്കയറിയിച്ചു കൊണ്ട് പാകിസ്ഥാന് കത്തു നല്കി. പാകിസ്ഥാനിലെ നാഷണൽ അസംബ്ലിയിലെ ലോ ആൻഡ് ജസ്റ്റിസ് കൈകാര്യം ചെയ്യുന്ന റിയാസ് ഫത്യാനയ്ക്കാണ് അദ്ദേഹം കത്ത് നൽകിയിരിക്കുന്നത്.

2012ൽ സഫർ ഭാട്ടി എന്ന വ്യക്തിയെ മതനിന്ദ ആരോപിച്ച് പാകിസ്ഥാൻ അറസ്റ്റ് ചെയ്തിരുന്നു. ഒരു ദശാബ്ദത്തിനു ശേഷം, പാകിസ്ഥാൻ ശിക്ഷാനിയമം 295-സി പ്രകാരം അയാളെ ഈ വർഷം വധശിക്ഷയ്ക്കു വിധിച്ചു. പത്തു വർഷത്തെ തടവുശിക്ഷയ്ക്കു ശേഷവും ഇയാളെ തൂക്കിക്കൊല്ലാൻ വിധിച്ചത് എന്തിനാണെന്ന ചോദ്യവും യൂറോപ്യൻ യൂണിയൻ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിലെല്ലാം വ്യത്യസ്ത മതങ്ങളിൽപ്പെട്ട ജനങ്ങളും താമസിക്കുന്നുണ്ടെന്നും അവരുടെ മനുഷ്യാവകാശങ്ങൾക്കെല്ലാം പരിഗണന നൽകുന്നുണ്ടെന്നും യൂണിയൻ വ്യക്തമാക്കി. നിരവധി മുസ്ലീങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്നുണ്ട്. അവർ സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ജീവിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. എല്ലാ ഭരണഘടനയിലും പൗരന്മാർക്ക് മതപരമായ സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും നിങ്ങളുടെ ഭരണഘടനയിൽ ഈ വാക്കുണ്ടോയെന്നും അവർ കത്തിലൂടെ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button