മസ്‌കത്ത്: മഴവെള്ളം സംഭരിക്കാൻ ഡാമുകൾ നിർമ്മിച്ച് ഒമാൻ. മലനിരകളിൽ നിന്നൊഴുകി വരുന്ന വെള്ളം സംഭരിക്കാൻ കൂടി വേണ്ടിയാണ് ഒമാൻ ഡാമുകൾ നിർമ്മിച്ചത്. ഒമാനിലെ നോർത്ത് അൽ ബാതിന ഗവർണറേറ്റിലാണ് പുതിയ ഡാമുകൾ പണിയുന്നത്. പഴയ ഡാമുകളുടെ നവീകരണവും ഒമാൻ നടത്തുന്നുണ്ട്.
ജനവാസമേഖലകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കൂടുതൽ ചെറുഡാമുകൾ നിർമ്മിക്കുന്നതിനെ കുറിച്ച് ഒമാൻ പദ്ധതിയിടുന്നുണ്ട്. കാർഷിക പദ്ധതികൾ വിപുലമാക്കാനും ഭൂഗർഭജല നിരപ്പ് ഉയരാനും പദ്ധതി സഹായിക്കും. സുഹർ, സഹം വിലായത്തുകളിൽ 4 വീതവും ഖബൂറ വിലായത്തിൽ രണ്ടും ഡാമുകളുമാണ് നിർമ്മിക്കുന്നത്.
Post Your Comments