കൊച്ചി: ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടർന്ന് നിയമ വിദ്യാർഥിനി മോഫിയ പർവീൺ മരിച്ച ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. യുവതി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിൽ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണ്.
രണ്ട് മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. സുഹൈൽ പലതവണ മോഫിയയെ പീഡിപ്പിച്ചതായും പണം ചോദിച്ച് മർദിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. അതേസമയം, നേരത്തേ എഫ്ഐആറിൽ മോഫിയയെ മാനസിക സമ്മർദത്തിലേക്കു നയിച്ചതായി പരാമർശിക്കുന്ന ആലുവ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ സുധീറിനെ കേസിൽ പ്രതിയാക്കിയിട്ടില്ല.
Post Your Comments