തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളുടെ കൊടിയിറങ്ങുമ്പോൾ സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ധാരാളം മാറ്റങ്ങളും മുന്നേറ്റങ്ങളുമാണ് നേതൃത്വങ്ങൾ ചർച്ച ചെയ്യുന്നത്. രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി വിജയനെ വിശ്രമിപ്പിക്കാനാണ് സിപിഎമ്മില്‍ ആലോചന നടക്കുന്നത്. ഭരണച്ചുമതലകള്‍ പങ്കിട്ട് ഭാരങ്ങൾ ഇറക്കി വയ്ക്കാൻ പിണറായിക്കും താല്‍പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പിണറായിയെ ദേശീയ പുരുഷനാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളത്തിലെ ചുമതലകൾ എല്ലാം ഒഴിച്ച് വി എസ് അച്യുതാനന്ദനെ പോലെ പുറം തള്ളാനാണ് ശ്രമമെന്നും സൂചനകളുണ്ട്. മൂന്നാം മുന്നണിയ്ക്ക് നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹര്യത്തിൽ പ്രസക്തിയില്ലാത്തപ്പോഴാണ് ഈ ചര്‍ച്ചകള്‍.
അതേസമയം, പിണറായി സര്‍ക്കാര്‍ പോരാ എന്ന് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മാര്‍ക്കിടുമ്പോഴാണ് ഇത്തരത്തിലുള്ള പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ അരങ്ങേറുന്നത്. പാര്‍ട്ടിയുടെ രക്ഷകനായി കോടിയേരി കൂടെയുണ്ടാകും എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതേസമയം, അടുത്ത മുഖ്യനായി പാർട്ടി കണ്ടുവച്ചിരിക്കുന്നത് പി എ മുഹമ്മദ് റിയാസിനെയാണെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
Post Your Comments