തിരുവനന്തപുരം: നടൻ ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ഓള് കേരള മെന്‍സ് അസോസിയേഷന്. ‘ജനപ്രിയ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക’ എന്നാവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് സംഘടന മാര്‍ച്ച് നടത്തുന്നത്.
സിനിമാ-സീരിയല്‍ സംവിധായകനായ ശാന്തിവിള ദിനേശ് ആയിരിക്കും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക. ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് സംഘടന പറയുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രതിഷേധ മാര്‍ച്ച് തുടങ്ങുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും ഇതുവരെ മാര്‍ച്ച് ആരംഭിച്ചിട്ടില്ല. ആണ്-പെണ് വ്യത്യാസമില്ലാതെ എല്ലാവര്ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് ഓള് കേരള മെന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞിരുന്നു.
Post Your Comments