KeralaLatest NewsNews

അജി ബ്രൈറ്റിനെ സിബിഐ അറസ്റ്റ് ചെയ്തു : അജിയുടെ ജീവന് ഭീഷണിയെന്ന് സഹോദരന്‍

തിരുവനന്തപുരം: ആനക്കൊമ്പ് കേസിലെ മുഖ്യപ്രതി അജി ബ്രൈറ്റിനെ സിബിഐ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേട്ടയില്‍ നിന്നും സിബിഐയുടെ ചെന്നൈ യൂണിറ്റാണ് അജിയെ അറസ്റ്റ് ചെയ്തത്. 2016ല്‍ കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ നടപടി.

Read Also : സിപിഎം പ്രാദേശിക വനിതാ നേതാവിന്റെ വീട്ടില്‍ വ്യാജ വാറ്റ്

ചൊവ്വാഴ്ച രാവിലെ പാല്‍ വിതരണത്തിനിടെ നാടകീയമായാണ് അജിബ്രൈറ്റിനെ സിബിഐ സംഘം പിടികൂടിയത്. വാഹനം തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത ശേഷം അജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം സഹോദരനെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. അജിയുടെ ജീവന് ഭീഷണിയുണ്ടെന്ന് സഹോദരന്‍ പറഞ്ഞു.

ഏറെ വിവാദമായ ഇടമലയാര്‍ ആനക്കൊമ്പ് കേസിലെ പ്രതികളിലൊരാളാണ് അജിബ്രൈറ്റ്. ഈ കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് താന്‍ ക്രൂരമായ കസ്റ്റഡി മര്‍ദനത്തിനിരയായെന്ന് അജി വെളിപ്പെടുത്തിയത്. ഈ കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലെത്തിനില്‍ക്കെയാണ് അജിബ്രൈറ്റിനെ സിബിഐ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button