ബെംഗളൂരു : മുസ്ലീങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനായി ഹിജാബ് വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന ആരോപണവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ഹിജാബിന്റെ പേരിൽ ഇവിടെയുള്ള കോളേജുകളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കർണാടക ജനറൽ സെക്രട്ടറി നസീർ പാഷ പറഞ്ഞു. ശിരോവസ്ത്രം ധരിച്ച വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കാത്ത കോളേജ് അധികൃതരുടെ നടപടി യുക്തിരഹിതമാണെന്നും നസീർ പാഷ പറഞ്ഞു.
ചില കോളേജുകൾ ശിരോവസ്ത്രത്തിന്റെ വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയും മുസ്ലീങ്ങളുടെ മൗലികവും മതപരവുമായ സ്വാതന്ത്ര്യത്തെ ഹനിക്കുകയുമാണ്. പെൺകുട്ടികൾക്ക് കാര്യങ്ങൾ തീരുമാനിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. അവർ ഇഷ്ടമുള്ള മാന്യമായ വസ്ത്രം ധരിക്കണം. നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളിലൂടെ സമത്വം കൊണ്ടുവരിക അസാധ്യമാണ്. മുൻവിധികൾ കാരണം ശിരോവസ്ത്രത്തെച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കുന്നതിനുപകരം, അത് പരിശോധിക്കേണ്ടത് കടമയാണ്. നസീർ പാഷ പറഞ്ഞു.
Post Your Comments