ഉഡുപ്പി: ക്യാമ്പസില്‍ മാത്രമല്ല ക്ലാസിലും ഹിജാബ് ധരിക്കാന്‍ അനുമതി വേണം, അതുവരെ തങ്ങള്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥിനികള്‍ നിലപാട് വ്യക്തമാക്കി . എന്നാല്‍, ക്ലാസില്‍ തലമറയ്ക്കാന്‍ പാടില്ലെന്ന് കോളേജ്
അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ എതിര്‍ത്താണ് ഇപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുമെന്നറിയിച്ചത്.
മൂന്നാഴ്ചയായി പെണ്‍കുട്ടികള്‍ തലമറക്കാനുള്ള സമരത്തിലാണ്. സമരം നടത്തുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി അധികൃതരെ ഭീഷണിപ്പെടുത്തി കാമ്പസ് ഫ്രണ്ടും, ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും രംഗത്തെത്തിയിട്ടുണ്ട്.
കോളേജ് നിയമം ലംഘിച്ച് ഹിജാബ് ധരിച്ചെത്തിയ ആറു പെണ്‍കുട്ടികളെ ക്ലാസില്‍ നിന്ന് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ പുറത്താക്കിയിരുന്നു . ഇതോടെയാണ് സമരം ആരംഭിച്ചത്. മുസ്ലിം പെണ്‍കുട്ടികള്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മംഗളൂരു കോളേജില്‍ കാവി സ്‌കാര്‍ഫ് ധരിച്ചെത്തിയിരുന്നു. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് അനുവദിക്കാമെങ്കില്‍ തങ്ങള്‍ക്ക് കാവി സ്‌കാര്‍ഫും ധരിക്കുമെന്ന് ഈ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു .
ചിക്കമംഗലൂരിലെ കോപ്പ താലൂക്കിലെ ബാലഗഡി ഗ്രാമത്തിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജിലെ വിദ്യാര്‍ത്ഥികളും ഹിജാബിനെതിരെ കാവി സ്‌കാര്‍ഫുകള്‍ ധരിച്ച് പ്രതിഷേധിച്ചു.
Post Your Comments