
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് നായകന്‍ വിരാട് കോഹ്ലി സ്ഥാനം രാജിവെച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് നായക സ്ഥാനം രാജിവെയ്ക്കുന്ന വിവരം താരം പങ്കുവെച്ചത്. ഇപ്പോഴിത കോഹ്ലിയുടെ രാജിയില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് അമീര്‍.
‘സഹോദരാ, എന്നെ സംബന്ധിച്ച് നീ വരാനിരിക്കുന്ന തലമുറയുടെ നായകനാണ്. കാരണം നിരവധി യുവതാരങ്ങളുടെ പ്രചോദനമാണ് നീ. കളത്തില്‍ ഇനിയും ഗംഭീര പ്രകടനം തുടരുക’ അമീര്‍ ട്വിറ്ററില്‍ കുറിച്ചു.
Read Also:- ‘ആര്യവേപ്പ്’ ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം
‘ഞങ്ങള്‍ക്ക് മികച്ച ക്രിക്കറ്റും ആസ്വാദനവും വിനോദവും സമ്മാനിച്ച ശ്രദ്ധേയമായ യാത്ര. മഹത്തായ ക്രിക്കറ്റ് താരം. ക്രിക്കറ്റിലെ വലിയ പ്രചോദകനായ കളിക്കാരന്‍. നന്നായി ചെയ്തു കോഹ്‌ലി. ടീമിനെ അഭിമാനനേട്ടങ്ങളിലേക്കെത്തിക്കാന്‍ നീ എടുത്ത എല്ലാ അധ്വാനങ്ങളും വലുതായിരുന്നു. നന്നായി പോവുക’അസര്‍ ട്വീറ്റ് ചെയ്തു.
Post Your Comments