KottayamNattuvarthaLatest NewsKeralaNews

ഷാൻ കൊലപാതകം: അഞ്ചു പേർ പ്രതികൾ, തട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്താൻ, ഒരാൾകൂടി കസ്റ്റഡിയിലെന്ന് പോലീസ്

കോട്ടയം: ഷാൻ ബാബു കൊലപാതകത്തിൽ അഞ്ചു പേർ പ്രതികളെന്ന് വ്യക്തമാക്കി കോട്ടയം എസ്.പി ഡി ശില്പ. ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താനാണെന്നും പോലീസ് കണ്ടെത്തി. കേസിൽ പ്രധാന പ്രതിയായ ജോമോനെ കൂടാതെ ഒരാളെയും യുവാവിനെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഷാൻ ബാബുവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സ്ഥലങ്ങൾ തിരിച്ചറിഞ്ഞതായും പ്രതികളെ സഹായിച്ച 13 പേർ കസ്റ്റഡിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം മരിച്ച ഷാൻ ബാബുവിന്റെ പേരിൽ കഞ്ചാവ് കേസ് ഉണ്ടെന്ന് പോലീസ് അറിയിച്ചു.

കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്: കെ സുധാകരൻ

തിങ്കളാഴ്ച പുലർച്ചെയാണ് കുപ്രസിദ്ധ ഗുണ്ട ജോമോൻ ജോസ് പത്തൊമ്പത് വയസുകാരനായ ഷാനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം തലച്ചുമടായി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയിട്ടത്. ജില്ലയിലെ തന്‍റെ തകർന്നുപോയ ഗുണ്ടാ സാമ്രാജ്യം വീണ്ടും സ്ഥാപിക്കാനായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button