കായംകുളം : പമ്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കൃഷ്ണപുരം ഷീജാ ഭവനത്തിൽ അഫ്സലാണ് (ഛോട്ടാ അഫ്സൽ -25) അറസ്റ്റിലായത്. പുള്ളിക്കണക്ക് ശക്തി ഫ്യൂവൽസിൽ അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞ ഒന്നിന് രാത്രിയിൽ ആണ് കേസിനാസ്പദമായ സംഭവം. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകിയില്ലെന്ന കാരണത്താലായിരുന്നു ആക്രമണം നടത്തിയത്. ഇയാളുടെ രണ്ട് കൂട്ടാളികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
എസ്.ഐ ഉദയകുമാറിന്റെ നേതൃത്വത്തിൽ പൊലീസുകാരായ ഷാജഹാൻ, ശരത്, ദീപക്, അരുൺ , ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments