ദുബായ്: കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ദുബായിയിലെ ആശുപത്രിയിൽ പത്ത് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്ന ഒമാൻ പൗരനാണ് മരിച്ചത്.
ബാൽക്കണിയിൽ നിന്നും ഒരാൾ വലിച്ചെറിഞ്ഞ കുപ്പി തലയിൽ വീണാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ദുബായ് പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ജുമൈറ ബീച്ച് റസിഡൻസ് (ജെബിആർ) കെട്ടിടത്തിൽ നിന്നാണ് പ്രവാസിയായ ഒരാൾ ഒഴിഞ്ഞ കുപ്പി കൊണ്ട് ഒമാൻ പൗരനെ എറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏഷ്യക്കാരനാണ് അറസ്റ്റിലായത്. ഏറു കൊണ്ട സ്ഥലവും കെട്ടിട സ്ഥിതിയും താരതമ്യം ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഏതു വിധത്തിലുള്ള പരാതികളും കയേറ്റങ്ങളും www.dubaipolice.gov.ae വെബ് സൈറ്റ് വഴിയോ പൊലീസ് മൊബൈൽ ആപ്പ് ( പൊലീസ് ഐ) മുഖേനയോ തത്സമയം അറിയിക്കണമെന്ന് പോലീസ് ജനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
Read Also: അബുദാബിയിലെ സ്‌ഫോടനം: യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി
Post Your Comments