തിരുവനന്തപുരം: തിരുവാതിര കളി സൃഷ്ട്ടിച്ച വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേള. സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് ഗാനമേള നടത്തിയത്. വിപ്ലവ ഗാനങ്ങൾക്ക് ഒപ്പം ഫാസ്റ്റ് നമ്പറുകളും വേദിയിലെത്തിയതോടെ സഖാക്കൾ വൻ ആവേശത്തിലായി. മാസ്കില്ലാതെ വിസിലടിച്ചും നൃത്തം വെച്ചും കോവിഡിനെ തന്നെ പലരും മറന്നു.
സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് ജില്ലാ സമ്മേളന വേദിയിൽ ഗാനമേള നടന്നത്. നിമിഷങ്ങൾക്ക് മുമ്പായിരുന്നു തിരുവാതിര കളിയുടെ പേരിൽ പ്രതിനിധികളോട് സംഘാടക സമിതി ക്ഷമ ചോദിച്ചത്. വിപ്ലവഗാനങ്ങൾക്ക് ഒപ്പം ഫാസ്റ്റ് നമ്പരുകളും എത്തിയതോടെ പ്രവർത്തകർ ആവേശത്തിലായി. പ്രതിനിധികൾക്കൊപ്പം നേതാക്കളും റെഡ് വോളന്റിയർമാരും ഒക്കെ ചേർന് ഗാനമേള ശരിക്കും ആസ്വദിച്ചു.
ടി പി ആർ നിരക്ക് 30 കടന്ന ജില്ലയിൽ ആൾക്കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം കാറ്റിൽ പറത്തിയാണ് ഗാനമേള പൊടിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വേദിയിൽ എത്തും മുമ്പ് ഗാനമേള സംഘം മടങ്ങി. എന്നാൽ ഇതിനെയും ന്യായീകരിക്കുന്നത് സൈബർ സഖാക്കളാണ്.
Post Your Comments