തിരുവനന്തപുരം: സിപിഎമ്മിന്റെ മെഗാ തിരുവാതിരക്കളിയിലെ ഗാനത്തെ ട്രോളി സോഷ്യൽ മീഡിയ നിറയെ പോസ്റ്റുകളാണ്. ഇപ്പോൾ തിരുവാതിരയിൽ അനുയോജ്യമായ വരികൾ എഴുതി ശ്രീജിത്ത് പണിക്കരും രംഗത്തെത്തി. അദ്ദേഹത്തിന്റെ പോസ്റ്റിലെ വരികൾ പ്രശസ്ത സോപാന സംഗീത വിദ്വാൻ ഞെരളത്ത് ഹരിഗോവിന്ദൻ ആലപിക്കുകയും ചെയ്തു. ഇതിന്റെ ഓഡിയോ ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ പങ്കുവെച്ചു.
ശ്രീജിത്ത് പണിക്കരുടെ പോസ്റ്റുകൾ കാണാം:
പങ്കായമർദ്ദനം തിരുവാതിരപ്പാട്ട്.
പങ്കജാക്ഷൻ കടൽവർണ്ണൻ പച്ചരിതൻ ജഗന്നാഥൻ
അന്തമാദി കമ്മിജന വന്ദിതൻ ബ്രണ്ണൻ
ഭൃത്യന്മാരാം പതിനാറായിരത്തെട്ടുമൊരുമിച്ചു
സാന്ദ്രമോതും കമ്മിഹൗസിൽ വസിക്കും കാലം
ഡെയ്ബ രാജനൊരു ദിനം തോണിയേറും തുറക്കാരെ
സാരസ്യമായ് വിളിച്ചങ്ങ് അരുളി ചെയ്തു
സാരസലോചനേ ബാലേ ഓഖി വന്നാലപ്പോൾത്തന്നെ
കെട്ടുംകെട്ടി ഓടിക്കോളൂ വൈകരുതേതും
വീരവാദം പറഞ്ഞതും തുഴയെടുത്തു തലമണ്ടേൽ
വെട്ടുവാനായ് വീശുകയും വെട്ടീടുകയും
പൂമുടിക്കെട്ടഴികയും പുഷ്പജാലം കൊഴികയും
മുല്ലമലർക്കെട്ടഴിഞ്ഞു നിലത്തു വീണും
ഇപ്രകാരമെല്ലാവരും കൈപിടിച്ചു കടാക്ഷിച്ചു
ചിത്രമായ ഇന്നോവയിൽ ശയിച്ചു ബ്രണ്ണൻ
പാതിരാത്രിയും കഴിഞ്ഞു കോഴി കൂവുന്നതും കേട്ടു
ഇനിയുള്ള തള്ളൽ ശേഷം നാളെയാവട്ടെ…
പങ്കായമർദ്ദനം തിരുവാതിരപ്പാട്ട്, സോപാനസംഗീത കുലപതി ഞെരളത്ത് ഹരിഗോവിന്ദന്റെ ശബ്ദസൗകുമാര്യത്തിൽ. നിങ്ങൾ ആവശ്യപ്പെട്ട സംഗതിയും ഷഡ്ജവുമൊക്കെ ഹരിയേട്ടൻ കൃത്യമായി പെറുക്കിയെടുത്ത് ഇതിലിട്ട് അലക്കിയിട്ടുണ്ട്. ഹരിയേട്ടാ…
Post Your Comments