തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. തിരുവാതിരക്കളി വിവാദം കത്തിനില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നേടിയ മിന്നുന്ന വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ താരതമ്യേന വിവാദരഹിതമാകും തിരുവനന്തപുരം ജില്ലാസമ്മേളനമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പിണറായി സ്തുതിയുള്ള തിരുവാതിരക്കളി വിവാദമായതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ധീരജിന്റെ സംസ്കാര ദിനം തന്നെ തിരുവാതിരക്കളി നടത്തിയതാണ് കൂടുതൽ വിവാദത്തിലെത്തിയത്. സംസ്ഥാനസെക്രട്ടറി പരസ്യമായി തള്ളിപ്പറഞ്ഞതോടെ ആനാവൂര്‍ നാഗപ്പന്‍ തെറ്റ് ഏറ്റുപറഞ്ഞെങ്കിലും സമ്മേളനത്തില്‍ വിമര്‍ശനശരങ്ങളുയരുമെന്ന് ഉറപ്പ്.
കുട്ടികളടക്കം തിരുവാതിരകളിക്ക് ഒരുങ്ങി വന്ന സാഹചര്യത്തില്‍ പരിപാടി ഉപേക്ഷിക്കാനായില്ലെന്ന വിശദീകരണത്തില്‍ കാര്യങ്ങള്‍ ഒതുങ്ങാനിടയില്ല. ആനാവൂരിന്‍റെ പ്രവര്‍ത്തനശൈലിയോട് വിയോജിപ്പുള്ളവര്‍ക്ക് വീണുകിട്ടിയ ആയുധമായി തിരുവാതിരക്കളി വിവാദം.
Post Your Comments