ThiruvananthapuramLatest NewsKeralaNattuvarthaNews

‘പിണറായി ഭരണം കണ്ടോ, ടിം…ടിം, നാണമില്ലല്ലേ’, തിരുവാതിര കളിയില്‍ പരിഹാസവുമായി നടനും സംവിധായകനുമായ അൻസാർ: വീഡിയോ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ മെഗാ തിരുവാതിരകളിയെ പരിഹസിച്ച്​ നടനും സംവിധായകനുമായ കലാഭവന്‍ അന്‍സാര്‍. അഞ്ഞൂറിലധികം പേര് പങ്കെടുത്ത തിരുവാതിര കളിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയർന്നത്. ഇതിനെതിരായി പരിഹാസമെന്ന നിലയിലാണ് കലാഭവന്‍ അന്‍സാര്‍ തിരുവാതിരയുമായി രംഗത്ത് വന്നത്.

‘ലോകത്തില്‍ ഏറ്റവും വലിയ മനുഷ്യന്‍, പിണറായി വിജയന്‍….. ലോകത്തില്‍ ഏറ്റവും വലിയ മനുഷ്യന്‍, പിണറായി വിജയന്‍. ആ ഭരണം കണ്ടോ, ടിം…ടിം… ഈ ഭരണം കണ്ടോ ടിം…ടിം…. നാണമില്ലല്ലേ’ എന്നിങ്ങനെ തിരുവാതിര പാട്ടിന് സമാനമായ വരികളോടെയാണ് കലാഭവന്‍ അന്‍സാറും സുഹൃത്തുക്കളും തിരുവാതിര കളിക്കുന്നത്. അതേസമയം അന്‍സാറിന്‍റെ പരിഹാസ വീഡിയോക്കെതിരെ ഇടതുപക്ഷ അനുകൂലികളില്‍ നിന്നും സോഷ്യൽ മീഡിയയിൽ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും പാര്‍ട്ടി ചരിത്രവും പ്രമേയമാക്കി നടത്തിയ തിരുവാതിരകളി കാണാൻ സിപിഎം പോളിറ്റ്​ബ്യൂറോ അംഗം എംഎബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സികെ ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കളും എത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button