ThrissurLatest NewsKeralaNattuvarthaNews

ഉറങ്ങാൻ കഴിയുന്നില്ല, എപ്പോഴും ടെൻഷനാണ്: പൾസർ സുനിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിരന്തരമായ മാനസിക സംഘര്‍ഷങ്ങളാണ് ഉറക്കക്കുറവിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തൽ.

Also Read:കണ്ണിന്റെ ആരോ​ഗ്യത്തിനായി ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കുകയാണ്. അതിനിടയിലാണ് സുനി ചികിത്സ തേടി മെഡിക്കൽ കോളേജിൽ എത്തിയത്. ഇന്നലെ ഉച്ചയോടെ നെടുമ്പാശ്ശേരി പൊലീസാണ് സുനിയെ ആശുപത്രിയിലെത്തിച്ചത്. സൈക്യാട്രിക് വിഭാഗത്തിലെത്തിയാണ് പൾസർ സുനി ഡോക്ടറെ കണ്ടത്.

അതേസമയം, ജയിലില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പള്‍സര്‍ സുനി നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കൂടി പുറത്തു വന്നതോടെ പൾസർ സുനി കേസിലെ ഒരു പ്രധാനപ്പെട്ട വഴിത്തിരിവായി മാറുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button